സ്‌കില്‍ ഡവലപ്മെന്റ് സെന്ററുകളിലേക്ക് അപേക്ഷിക്കാം

കോഴിക്കോട്: സ്‌കില്‍ ഡവലപ്മെന്റ് സെന്ററുകള്‍ ആരംഭിക്കുന്ന ജില്ലയിലെ 22 സ്‌കൂളുകളില്‍ ഇന്ന് (മെയ് 8) മുതല്‍ 15 വരെ അപേക്ഷ സ്വീകരിക്കും. എസ്ഡിസികള്‍ ആരംഭിക്കുന്ന സ്‌കൂളുകളില്‍നിന്ന് അപേക്ഷാ ഫോറങ്ങള്‍ സൗജന്യമായി ലഭിക്കും. 16, 17 തിയതികളില്‍ അഭിമുഖം നടത്തി 19ന് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും 21ന് ക്ലാസ് തുടങ്ങുകയും ചെയ്യും.
ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറികളില്‍ പഠിക്കുന്നവര്‍, ഔട്ട് ഓഫ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സ്‌കോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്തവര്‍, ഈ വര്‍ഷം പത്താംക്ലാസ് പൂര്‍ത്തിയാക്കിയവര്‍ തുടങ്ങി 15 മുതല്‍ 23 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 
കുട്ടികളുടെ അഭിരുചിക്കും തൊഴില്‍ സാധ്യതക്കും അനുഗുണമായ വൈദഗ്ധ്യം നല്‍കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷാ കേരള വഴി നടപ്പാക്കുന്ന പദ്ധതിയാണ് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍.
നൂറിലധികം രാജ്യങ്ങളില്‍ അംഗീകാരമുള്ള എന്‍എസ്‌ക്യുഎഫ് സര്‍ട്ടിഫിക്കറ്റാണ് വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഭിക്കുകയെന്ന് സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം അറിയിച്ചു. ഫോണ്‍: 0495 2961441.

Leave a Reply

Your email address will not be published. Required fields are marked *