എസ്പിസി അധ്യാപകർക്ക് പരിശീലനം


കോഴിക്കോട്: സംസ്ഥാന ബാലാവകാശ കമ്മീഷനും കോഴിക്കോട് സിറ്റി സ്റ്റുഡന്റ് പൊലീസ് കേഡറ്റും സംയുക്തമായി എസ്പിസി അധ്യാപകർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കോഴിക്കോട് റീജിയണൽ സയൻസ് സെന്ററിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന ബാലാവകാശ ചെയർപേഴ്‌സൺ കെ വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ടി പി ജേക്കബ് അധ്യക്ഷത വഹിച്ചു. ബിനോയ്, ദേവിയമ്മ, പി ജിതേഷ് എന്നിവർ സംസാരിച്ചു. ബാലാവകാശ നിയമങ്ങളെ കുറിച്ച് അപർണ നാരായണൻ ക്ലാസെടുത്തു. എസ്പിസി നോഡൽ ഓഫീസർ ഷിബു മൂടാടി സ്വാഗതം പറഞ്ഞു.

ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ബാലാവകാശ നിയമം, പോക്സോ കേസ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. എസ്പിസി ചുമതലയുള്ള അധ്യാപകർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *