എയ്ഞ്ചൽസ് ഒത്തുചേരലും പരിശീലനവും

കോഴിക്കോട്: എയ്ഞ്ചൽസ് ഇന്റർനാഷണൽ ഫൗണ്ടേഷൻ സന്നദ്ധ പ്രവർത്തകരുടെ വാർഷിക ഒത്തുചേരലും പരിശീലനവും എംഎസ് എസ് ഓഡിറ്റോറിയത്തിൽ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സി വി എം ഷരീഫ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എഞ്ചിനിയർ പി മമ്മദ്കോയ അധ്യക്ഷത വഹിച്ചു.

എമർജൻസി മെഡിക്കൽ കെയർ ടെക്നീഷ്യൻ സർട്ടിഫിക്കറ്റ് നേടിയ 9 ബാച്ചുകളിലുള്ള 75 വളണ്ടിയർമാർക്ക് ട്രാഫിക് ബോധവൽക്കരണവും ദുരന്ത മുഖത്തെ ഇടപെടലുകളെക്കുറിച്ചുള്ള നൂതന രീതികളും പരിചയപ്പെടുത്തി. കോഴിക്കോട് ആർ. ടി. ഒ സി എസ് സന്തോഷ് കുമാർ, ഡോ. പി പി വേണുഗോപാൽ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി ഷൈജൻ, അഡ്വ. മാത്യു കട്ടിക്കാന, പി എം ആമിനക്കുട്ടി, എം പി മുനീർ എന്നിവർ സംസാരിച്ചു. കെ പി റജീഷിനെ ആദരിച്ചു. കെ കെ രാജേന്ദ്രകുമാർ സ്വാഗതവും ആർ ജയന്ത് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *