സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് II അഭിമുഖം

കോഴിക്കോട്: ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പില്‍ സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് II (കാറ്റഗറി നം. 302/2023) തസ്തികയിലേയ്ക്കു 29/08/2024 ന് പ്രസിദ്ധീകരിച്ച ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുകയും ഒടിവി പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം ഡിസംബര്‍ 19, 20 തീയതികളില്‍ കോഴിക്കോട് മേഖലാ പി.എസ്.സി ഓഫീസില്‍ നടത്തും. അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. അഡ്മിഷന്‍ ടിക്കറ്റില്‍ പറഞ്ഞിരിക്കുന്ന രേഖകള്‍ സഹിതം പ്രസ്തുത തീയതിയിലും സമയത്തും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ എത്തേണ്ടതാണ്. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക: 0495 2371971.

Leave a Reply

Your email address will not be published. Required fields are marked *