മെഡിക്കല്‍ കോളേജില്‍ സ്പീച്ച് പത്തോളജിസ്റ്റ്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ഇ.എന്‍.ടി വിഭാഗത്തിലെ സെന്റര്‍ ഫോര്‍ ഓഡിയോളജി ആന്‍ഡ് സ്പീച്ച് പത്തോളജിയില്‍ ഒരു വര്‍ഷത്തേക്ക് സ്പീച്ച് പത്തോളജിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 28ന് രാവിലെ 11ന് എച്ച്.ഡി.എസ് ഓഫീസില്‍ നടക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 0495 2355900