കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണൽ മാനേജ്മെൻറ്(NIPM) കാലിക്കറ്റ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മലബാർ എച്ച്ആർ മീറ്റ് നാളെ (ഡിസംബർ 14) രാവിലെ 9 മുതൽ മലബാർ പാലസ് ഹോട്ടലിൽ നടക്കും. മലബാർ റീജണിൽ വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്ന എച്ച് ആർ പ്രൊഫഷണലുകളെ ഒരുമിച്ചു കൊണ്ടുവരാനും എച്ച് ആർ മേഖലയിലെ പുതിയ ട്രെൻഡുകളും ടെക്നോളജികളും ചർച്ച ചെയ്യാനും ലക്ഷ്യമിട്ടാണ് മ മീറ്റ് സംഘടിപ്പിക്കുന്നത്.
150ലധികം എച്ച്ആർ പ്രൊഫഷണലുകൾ, ബിസിനസ് രംഗത്തെ പ്രമുഖർ, അക്കാദമിക് രംഗത്തെ പ്രമുഖർ, വിദ്യാർഥികൾ തുടങ്ങിയവർ മലബാർ എച്ച് ആർ മീറ്റിൽ പങ്കെടുക്കുന്നു. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ നടക്കുന്ന പരിപാടി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്യും.

