നാച്ചുറോപ്പതി ദിനാചരണം

കോഴിക്കോട്: കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ്റെയും ഭാരതീയ ചികിത്സാ വകുപ്പിൻ്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ഏഴാമത് നാച്ചുറോപ്പതി ദിനാചരണം എഡിഎം എൻഎം മെഹറലി ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഡിഎംഒ (ഭാരതീയ ചികിത്സാ വിഭാഗം) ഡോ. എസ് ശ്രീലത അധ്യക്ഷയായി.

വാർദ്ധക്യകാല ആരോഗ്യ സംരക്ഷണമാണ് ഈ വർഷത്തെ നാച്ചുറോപ്പതി ദിനാചരണ വിഷയം. ചടങ്ങിൽ ആയുഷ് മിഷൻ ഡിപിഎം ഡോ. അനീന പി ത്യാഗരാജൻ, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. അച്ചാമ്മ ലിനു തോമസ്, ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. വിഎസ് സോണിയ, കുടുംബശ്രീ ഡിപിഎം നിഷിദ സൈബുനി, ഐഎസ്എം ജില്ലാ കോ ദാർഡിനേറ്റർ ഡോ. അഞ്ജു ആർ നായർ തുടങ്ങിയവർ സംസാരിച്ചു.

ആരോഗ്യകരമായ വാർദ്ധക്യത്തിനും ദീർഘായുസ്സിനും പ്രകൃതിചികിത്സ എന്ന വിഷയത്തിൽ ജില്ലാ ആയുർവേദ ആശുപത്രി നാച്ചുറോപതി മെഡിക്കൽ ഓഫീസർ ഡോ. യമുന, ഇനിഗ്മ എക്സിക്യൂട്ടീവ് അംഗം ഡോ. നവീൻ വാസു എന്നിവർ ക്ലാസ്സെടുത്തു. കുടുംബശ്രീ എഫ്എൻഎച്ച് ഡബ്ല്യു റിസോഴ്സ് പേഴ്സൺമാർ, ഹോമിയോ കോളേജ് വിദ്യാർഥികൾ, യോഗ പരിശീലകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *