കോഴിക്കോട്: മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചെലവൂർ ഭാഗത്തെ പൂനൂർ പുഴ ശുചീകരിച്ചു. പുഴയിലും പരിസരങ്ങളിലും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് അജൈവ മാലിന്യങ്ങളും മറ്റും കോർപറേഷൻ ആരോഗ്യവിഭാഗം ശുചീകരണ തൊഴിലാളികളും ക്ലബ്ബുകളും സംയുക്തമായാണ് ശുചീകരിച്ചത്. കൗൺസിലർ അഡ്വ. സി എം ജംഷീറിന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണം.
പൂനൂർ പുഴയുടെ ഒഴുക്ക് സുഗമമാക്കുന്ന പ്രവൃത്തിയും മഴക്കാല പൂർവ ശുചീകരണ പ്രവൃത്തികളും ആരംഭിച്ചു. കോൽപറേഷൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സിയാദ് എ അസീസ്, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ബീധ ബാലൻ, ചെലവൂര്‍ ഡെവലപ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ എ മുഹമ്മദ് അഷ്റഫ്, ശ്രീനിവാസന്‍ മാലായില്‍ , ബഷീര്‍ എന്നിവർ പങ്കെടുത്തു.
ചെലവൂർ പൂനൂർ പുഴ ശുചീകരിച്ചു

