വനിത ആർട്സ് ഫെസ്റ്റ് നടത്തി

കോഴിക്കോട്: അന്താരാഷ്ട്ര വനിത ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്തും വനിത ശിശു വികസന വകുപ്പും സംയുക്തമായി വനിത ആർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു.  നടി ഡോ. ശ്രീലക്ഷ്മി ശ്രീധർ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗവാസ് അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന  600ഓളം വനിത കലാകാരികൾ മനം കവരുന്ന വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. മെയ്യഭ്യാസത്തിന്റെ പെരുമ വിളിച്ചോതി പേരാമ്പ്ര കടത്തനാട് കളരിസംഘം നടത്തിയ പ്രദർശനം ശ്രദ്ധ നേടി.  വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചു സമൂഹത്തിനു മാർഗ ദീപമായ  ആറ് വനിതകളെ ചടങ്ങിൽ ആദരിച്ചു.

പരിപാടിയിൽ  ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ,
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീന കെ വി,  ജില്ലാ വനിത ശിശു വികസന ഓഫീസർ സബീനാബീഗം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *