ജീവൻരക്ഷാ അവാർഡ്  നിറവിൽ അരുൺ നമ്പിയാട്ടിൽ

ഉള്ളിയേരി. “രക്തദാനം മഹാദാനം” എന്ന സന്ദേശം ജീവിതത്തിൽ പകർത്തി യിരിക്കുകയാണ് അരുൺ നമ്പിയാട്ടിൽ. 25 തവണ രക്തദാനം നടത്തി. രക്തദാനം ആരംഭിച്ചത് ബാലുശ്ശേരി എക്സൽ ഐ.ടി.ഐയിൽ പഠിക്കുമ്പോൾ. കോഴിക്കോട് ബേബി മെമോറിയൽ ഹോസ്പിറ്റലിൽ ആണ് ആദ്യമായി രക്തദാനം നടത്തിയത്. വർഷത്തിൽ മൂന്ന് തവണ രക്തദാനം നടത്തും. ഹോപ്പ് എന്ന സംഘടന ജീവൻ രക്ഷാഅവാർഡ് നൽകി. ഓരോ തവണ രക്തദാനവും അരുണിന് സമർപ്പണമാണ്. ഒന്നുകിൽ ഏതെങ്കിലും രോഗിക്ക് വേണ്ടി അല്ലെങ്കിൽ ബ്ലഡ്‌ ബാങ്കിൽ പോയി രക്തദാനം നൽകും.

ആദ്യമായി രക്തദാനം നടത്തുമ്പോൾ എന്താണ് രക്തദാനം എന്തെന്ന് അറിയില്ലായിരുന്നു. സംസ്ഥാന സർക്കാറിന്റെ യുവജനക്ഷേമ വളിയണ്ടർ, റെഡ് ക്രോസ് വളിയണ്ടർ,  ആപത് മിത്ര വളിയണ്ടർ. മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്ര സമിതി അംഗവും ആണ് ഈ യുവാവ്.  ഉള്ളിയേരി സി.എച്ച്.സിയുടെയും ഉഉള്ളിയേരി മിൽമ മാർക്കറ്റിങ് ഡിപ്പോയുടെയും ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും രക്തദാനവും നടത്താൻ കോ- ഓർഡിനേറ്റർ ആയി പ്രവർത്തിച്ചു.

മുണ്ടോത്ത് നമ്പിയാട്ടിൽ സദാനന്ദന്റെയും അനിതയുടെയും മകനാണ് അരുൺ. സഹോദരി അർച്ചന

Leave a Reply

Your email address will not be published. Required fields are marked *