എന്‍വയോണ്‍മെന്റല്‍ ഫെസ്റ്റിവല്‍: സ്വാഗതസംഘം ഓഫീസ് തുറന്നു

കോഴിക്കോട്: പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 9, 10 തീയതികളില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍  നടക്കുന്ന ‘കേരള എന്‍വയോണ്‍മെന്റല്‍ ഫെസ്റ്റിവലി’ന്റെ സ്വാഗതസംഘം ഓഫീസ് നടക്കാവ് പൊറ്റങ്ങാടി രാഘവന്‍ റോഡില്‍ കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വടയക്കണ്ടി നാരായണന്‍ അധ്യക്ഷനായി.

കോ- ഓർഡിനേറ്റര്‍മാരായ മണലില്‍ മോഹനന്‍, സെഡ് എ. സല്‍മാന്‍, ട്രഷറര്‍ ഹാഫീസ് പൊന്നേരി, ഫൗണ്ടേഷന്‍ രക്ഷാധികാരി കെ.ബി.ആര്‍ കണ്ണന്‍, ഉപസമിതി ഭാരവാഹികളായ ആര്‍ ജയന്ത്കുമാര്‍, കബീര്‍ സലാല, കെ.വി നളിനാക്ഷന്‍, സരസ്വതി ബിജു, ബഷീര്‍ കളത്തിങ്കല്‍, പി.ടി നിസാര്‍, ലത്തീഫ് കുറ്റിപ്പുറം, പി. കെ വികാസ്, ബിനീഷ് താമരശ്ശേരി, സുമ പള്ളിപ്രം തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ഉദ്ഘാടന സമ്മേളനം, സമാപന സമ്മേളനം, 10 സെഷനുകള്‍, വിനോദ പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന പ്രോഗ്രാം കരടും ബജറ്റും അംഗീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *