‹

കുടുംബശ്രീ ദേശീയ സരസ് മേളക്ക്  തുടക്കം

കോഴിക്കോട് കടപ്പുറത്ത് മെയ് 13 വരെയാണ് മേള

64000 ചതുരശ്ര അടിയില്‍ 250 വിപണന സ്റ്റാളുകളും ഇന്ത്യ ഫുഡ് കോര്‍ട്ടും മേളയുടെ ആകര്‍ഷണങ്ങള്‍

കോഴിക്കോട്: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 12ാം ദേശീയ സരസ് മേളക്ക് കോഴിക്കോട് കടപ്പുറത്ത് തുടക്കമായി. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയുടെ ഉദ്ഘാടനത്തോടൊപ്പം സരസ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മെയ് 3 ന് വൈകീട്ട് ആറിന് കോഴിക്കോട് ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കോഴിക്കോട് ആദ്യമായി ആതിഥ്യമരുളുന്ന ദേശീയ സരസ് മേള മെയ് 13 വരെയാണ്. 64,000 ചതുരശ്ര അടിയില്‍ പൂര്‍ണമായി ശീതീകരിച്ച പവലിയനില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗ്രാമീണ സംരംഭകര്‍ തയാറാക്കുന്ന കരകൗശല വസ്തുക്കളും തുണിത്തരങ്ങളും ഭക്ഷ്യോല്‍പന്നങ്ങളുമുള്‍പ്പെടെ ലഭ്യമാകുന്ന 250 വിപണന സ്റ്റാളുകളും കേരളമുള്‍പ്പെടെ 17 സംസ്ഥാനങ്ങളിലെ തനത് രുചിക്കൂട്ടുകളുമായി 50 സ്റ്റാളുകളടങ്ങിയ ഇന്ത്യ ഫുഡ്കോര്‍ട്ടുമാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളുടെ 60 ഉല്‍പന്ന വിപണന സ്റ്റാളുകളാണുള്ളത്. പ്രവേശനം സൗജന്യമാണ്.

മേളയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ബിഇഎം ഗേള്‍സ് സ്‌കൂള്‍ പരിസരത്തുനിന്നാരംഭിക്കുന്ന ഘോഷയാത്രയില്‍ കുടുംബശ്രീ അംഗങ്ങളുള്‍പ്പെടെയുള്ളവര്‍ ഭാഗമാകും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000