സ്പോർട്സ് കൗൺസിൽ മെയ്‌ദിന കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

കോഴിക്കോട്: ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി മാനാഞ്ചിറ മൈതാനത്ത് മെയ്ദിന കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. 100 മീറ്റർ ഓട്ടം, ജാവലിൻ ത്രോ, ഷോട്ട്പുട്ട്,  കമ്പവലി തുടങ്ങിയവയിൽ പുരുഷ- വനിത മത്സരങ്ങൾ നടന്നു. വിജയികൾക്ക് ക്യാഷ് അവാർഡും  മെഡലുകളും വിതരണവും ചെയ്തു.

മത്സരങ്ങൾ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ ഒ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഡോ. റോയ് ബി ജോൺ അധ്യക്ഷത  വഹിച്ചു. സെക്രട്ടറി പ്രപു പ്രേംനാഥ്‌, എക്സിക്യൂട്ടീവ് അംഗം ഇ കോയ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *