കോഴിക്കോട്: സർഗാലയ അന്താരാഷ്ട്ര കലാ-കരകൗശലമേള(SIACF) പുതിയ എഡിഷന്റെ ലോഗോ പി ടി ഉഷ എംപി പ്രകാശനം ചെയ്തു. സർഗാലയ ജനറൽ മാനേജർ ടി കെ രാജേഷ്, ഓപ്പറേഷൻസ് മാനേജർ ആർ അശ്വിൻ, ക്രാഫ്റ്റ്സ് ഡിസൈനർ കെ കെ ശിവദാസൻ, ഫിനാൻസ് മാനേജർ എസ് നിപിൻ എന്നിവർ സംബന്ധിച്ചു.ഡിസംബർ 20 മുതൽ ജനുവരി 6 വരെ നടക്കുന്ന മേളയിൽ 15-ലധികം രാജ്യങ്ങളിൽനിന്നുള്ള കരകൗശലവിദഗ്ദ്ധരും കലാകാരന്മാരും പങ്കെടുക്കും. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തുനിന്നു മുള്ള കരകൗശലവിദഗ്ദ്ധരെയും പ്രതീക്ഷിക്കുന്നു. പരമ്പരാഗതവും ആനുകാലികവുമായ കരകൗശലമികവിന്റെ അപൂർവദൃശ്യവിരുന്ന് ആകാറുള്ള സർഗാലയ മേളയുടെ ലോഗോ കലയുടെയും കരകൗശലത്തിന്റെയും സാംസ്കാരികാഘോഷങ്ങളുടെയും അന്തഃസത്ത വിളംബരം ചെയ്യുന്നതാണ്.
Related Posts
ഫിലിം ഫെസ്റ്റിവല്‍ ഡെലിഗേറ്റ് രജിസ്ട്രേഷന് ആരംഭിച്ചു
ഉദ്ഘാടനം നടന് സന്തോഷ് കീഴാറ്റൂര്‍ നിര്‍വഹിച്ചു കോഴിക്കോട്: ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് എട്ട് മുതല്‍ 11 വരെ കോഴിക്കോട് സംഘടിപ്പിക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവം ഡെലിഗേറ്റ്…
ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം നാളെ മുതല്‍
മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം നിര്‍വഹിക്കും മൂന്ന് വേദികളിലായി 19 ഇനങ്ങളില്‍ കലാമത്സരങ്ങള്‍ കോഴിക്കോട്: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ കലാഭിരുചികള്‍ പരിപോഷിപ്പിക്കുന്നതിനായി സാമൂഹികനീതി വകുപ്പ് സംഘടിപ്പിക്കുന്ന ‘വര്‍ണപ്പകിട്ട്’…
നാടക സംഘാടനത്തിൽ
നടാടെ ഒരു ശില്പശാല
കോഴിക്കോട്: നാടക സംഘാടനത്തെക്കുറിച്ച് കേരളത്തിൽ നടാടെ ഒരു ശില്പശാല പി എം താജിൻ്റെ ഓർമ ദിനത്തിൽ കോഴിക്കോട്ട് അരങ്ങേറുന്നു. മികച്ച അഭിനേതാക്കളും സംവിധായകരും നാടകകൃത്തുക്കളും എല്ലാം ഉണ്ടായിട്ടും…

