കോഴിക്കോട്: സമരാനുകൂലികൾ വ്യാപാരിയെ ബന്ദിയാക്കി.ഹർത്താൽ ദിവസം കട തുറന്നതിന്റെ പേരിൽ അരീക്കാട് യൂണിറ്റിലെ മോഡേൺ ബസാറിലുള്ള Sanvi store എന്ന പച്ചക്കറി വ്യാപാരം നടത്തുന്ന രാഹുലിനെയും മകനെയുമാണ് സമരാനുകൂലികൾ ഷട്ടർ താഴിട്ട് ബന്ദിയാക്കിയത്. തൊട്ടടുത്തുള്ള വ്യാപാരികളും നാട്ടുകാരും വന്ന് കടയുടെ ഷട്ടർ തുറന്നു രാഹുലിനെയും സാധനം വാങ്ങിക്കാൻ വന്നവരെയും പുറത്തിറക്കി. വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ ബന്ധപ്പെട്ട വർക്ക് പരാതി നൽകി.വൈകിട്ട് അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വി സുനിൽകുമാർ,ജില്ലാ സെക്രട്ടറി കെ എം ഹനീഫ, മണ്ഡലം വൈസ് പ്രസിഡൻ്റ് ടി എസ് നാരായണൻ എന്നിവർ നേതൃത്വം നൽകി.യൂണിറ്റ് ജനറൽ സെക്രട്ടറി ടി കെ അബൂബക്കർ സിദ്ദീഖ് , യൂണിറ്റ് യൂത്ത്ജനറൽ സെക്രട്ടറി പി കെ അബ്ദുൽ വഹാബ്, എം അനിൽകുമാർ . എം ജയൻ, ടി പി സിദ്ദീഖ് അഹമ്മദ് എന്നിവർ സംസാരിച്ചു.
Related Posts
വിലങ്ങാട് ഉരുള്‍പൊട്ടി ഒരാളെ കാണാതായി; 13 വീടുകള്‍ ഒലിച്ചുപോയി
15 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു ജില്ലയില്‍ 56 ക്യാംപുകളിലായി 2869 പേർ കോഴിക്കോട്: ജില്ലയിലെ വടകര താലൂക്കില്‍ പെട്ട വിലങ്ങാട് മഞ്ഞക്കുന്ന് ഭാഗത്തുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി.…
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ വനം-വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (പാര്‍ട്ട് 1 -കാറ്റഗറി നമ്പര്‍: 524/2024) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
രാജ്യം ദുരന്തബാധിതര്‍ക്കൊപ്പം, സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
കൽപ്പറ്റ: നൂറുകണക്കിന് ആളുകളുടെ സ്വപ്നമാണ് തകര്‍ന്നതെന്നും ദുരന്തബാധിതരോടൊപ്പം നില്ക്കുക എന്നതാണ് ഇപ്പോള്‍ പ്രധാനമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വയനാട് സന്ദര്‍ശനത്തിന് ശേഷം നടന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം…

