കോഴിക്കോട്: മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ് വിഷയത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ 2024 ജനുവരി ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ആറുമാസം ദൈർഘ്യമുള്ള കോഴ്സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പ്രസ്തുത കോഴ്സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. സ്കൂൾ അധ്യാപകർ, സ്പെഷ്യൽ എജ്യുക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എജ്യുക്കേഷണൽ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. വിശദവിവരങ്ങൾ www.srccc.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ഡിസംബർ 31.
Related Posts
കൂടരഞ്ഞിയിൽ ബഡ്സ് സ്കൂൾ തയ്യാറാകുന്നു
കോഴിക്കോട്: ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കും യുവാക്കൾക്കും പ്രാഥമിക വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, സാമൂഹിക സംയോജനവത്കരണം എന്നിവ നൽകുന്നതിനായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആവിഷ്കരിച്ച ബഡ്സ് പദ്ധതിയുടെ…
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട്: ജില്ലയില്‍ പൊതുമരാമത്ത് (ഇലക്ട്രിക്കല്‍ വിങ്) വകുപ്പിലെ ലൈന്മാന് (എന്‍.സി.എ -എസ്.സി.സി.സി -കാറ്റഗറി നമ്പര്‍: 346/2022) തസ്തികയുടെ റാങ്ക് പട്ടികയിലെ നിയമന ശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ഥി ജോലിയില്‍…
വിദ്യാഭ്യാസ വെബിനാർ 15ന്
കോഴിക്കോട്: സാംസ്കാരിക സംഘടനയായ ‘സംസ്കാരവേദി’ ഹയർസെക്കൻഡറി പരീക്ഷ വിജയിച്ച വിദ്യാർഥികൾക്കായി വിദ്യാഭ്യാസ വെബിനാർ നടത്തുന്നു. കേരളത്തിൽ പുതുതായി ആരംഭിക്കുന്ന നാലുവർഷ ബിരുദ കോഴ്സ്, വിദേശത്തും സ്വദേശത്തും ഉള്ള…

