കോഴിക്കോട്: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2023 വർഷത്തെ സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു. ലോട്ടറി ടിക്കറ്റ് വിൽപ്പന ഉപജീവനമാർഗമായി സ്വീകരിച്ച അംഗങ്ങളിൽ നിന്നുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്. 2023 ലെ എസ്എസ്എൽസി പരീക്ഷ 80 ശതമാനം മാർക്കോടെ വിജയിച്ച് റഗുലർ ഹയർ സെക്കൻഡറി, മറ്റു റെഗുലർ കോഴ്സുകളിൽ ഉപരിപഠനത്തിനോ ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും, റഗുലർ / പ്രൊഫഷണൽ/ഡിപ്ലോമ, ബിരുദ ബിരുദാനന്തര കോഴ്സുകൾ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ഡിസംബർ 23. ഫോൺ : 0495 2378222
Related Posts
അധ്യാപക നിയമനം
കോഴിക്കോട്: മീഞ്ചന്ത ഗവ. വിഎച്ച്എസ് സ്കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ മാത്തമാറ്റിക്സ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത – പി.ജി, ബിഎഡ്,…
അധ്യാപക നിയമനം
കോഴിക്കോട്: ഗവ. എഞ്ചിനീയറിങ് കോളേജ് മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ദിവസവേതനത്തില്‍ അസി. പ്രൊഫസറെ നിയമിക്കും. അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് അഞ്ചിന് രാവിലെ 10ന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495…
വിദേശ തൊഴില്‍ വായ്പ പദ്ധതി
കോഴിക്കോട്: സംസ്ഥാന പട്ടിക ജാതി /പട്ടിക വര്‍ഗ വികസന കോര്പ്പറേഷന്, സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ‘ വിദേശ തൊഴില്‍ വായ്പ പദ്ധതി’ യില്‍…

