കോഴിക്കോട്: വനം വകുപ്പിൽ റിസർവ്വ് വാച്ചർ/ഡിപ്പോ വാച്ചർ(കാറ്റഗറി ന.408/2021) തസ്തികയുടെ ശാരീരിക അളവെടുപ്പ് ഡിസംബർ 27 ന് രാവിലെ എട്ടിന് പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസിൽ നടക്കുമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ അസൽ എന്നിവയുമായി രാവിലെ എട്ടിന് മുൻപ് ജില്ലാ ഓഫീസിൽ എത്തിച്ചേരണം. ശാരീരിക അളവെടുപ്പിൽ വിജയിക്കുന്നവർക്ക് അന്നേദിവസം തന്നെ ഒറ്റത്തവണ പ്രമാണ പരിശോധനയും ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾ അവരുടെ യോഗ്യത തെളിയിക്കുന്നതിനുളള എല്ലാ അസൽ രേഖകളും കൈവശം വെക്കണം. ഫോൺ : 0495 – 2371971
Related Posts
‘അക്ഷരകേരളം’ ജനകീയ വിദ്യാഭ്യാസ സര്‍വേ ജില്ലാതല ഉദ്ഘാടനം
കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ ‘ഉല്ലാസ്’ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷനും കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസും ചേര്‍ന്ന് നടത്തുന്ന…
സൈക്കോളജി, സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് അവസരം
കോഴിക്കോട്: ‘യുവജനങ്ങളുടെ ജീവിതശൈലിയിലെ പുത്തന്‍ പ്രവണതകളും മാനസികാരോഗ്യവും’ എന്ന വിഷയത്തില്‍ സംസ്ഥാന യുവജന കമീഷന് നടത്തുന്ന ശാസ്ത്രീയ പഠനത്തിന്റെ ഭാഗമാകാന്‍ താല്പര്യമുള്ള സൈക്കോളജി, സോഷ്യല്‍ വര്‍ക്ക് പി.ജി…
അങ്കണവാടി കം ക്രഷ് വർക്കർ: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: പേരാമ്പ്ര ഐസിഡിഎസ് പരിധിയിലെ ചങ്ങരോത്ത്, കൂത്താളി എന്നീ പഞ്ചായത്തിലെ അങ്കണവാടി കം ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 12, കൂത്താളി…

