കോഴിക്കോട്: ജില്ലയിലെ മൃഗ സംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് II /ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II (കാറ്റഗറി നമ്പർ: 162/2022) തസ്തികയ്ക്ക് 01.08.2023ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജനുവരി 17,18 തിയ്യതികളിൽ പി എസ് സി ജില്ലാ ഓഫീസിൽ നടക്കുമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ 0495 2371971
അഭിമുഖം
കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) (കാറ്റഗറി നമ്പർ.476/2021) തസ്തികയുടെ 21.06.2023ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം 17, 19 തിയ്യതികളിൽ പി എസ് സി കോഴിക്കോട് മേഖലാ, ജില്ലാ ഓഫീസുകളിൽ നടത്തുമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ : 0495 2371971

