ഗതാഗതം നിരോധിച്ചു


കോഴിക്കോട്: പുത്തഞ്ചേരി ഉള്ളൂർ റോഡിൽ കൾവർട്ട് പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 12 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പി ഐ യു എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കൂമുള്ളി വായനശാല മുതൽ പുത്തഞ്ചേരിക്ക് പോകേണ്ട വാഹനങ്ങൾ മുണ്ടോത്ത്‌ നിന്ന് കൂമുള്ളി വഴി പോകേണ്ടതാണ്. ഉള്ളൂരിൽ നിന്ന് കന്നൂരിലേക്ക് പോകേണ്ട വാഹനങ്ങൾ ഉള്ളൂർ കടവ് വഴി പോകേണ്ടതാണ്.

ബാലുശ്ശേരി കുറുമ്പൊയിൽ വയലട തലയാട് റോഡിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ കുറുമ്പൊയിൽ അങ്ങാടി മുതൽ വയലട ഭാഗത്തേക്കുള്ള വാഹന ഗതാഗതം (ചെറിയ വാഹനങ്ങൾ ഭാഗികമായും വലിയ വാഹനങ്ങൾ പൂർണമായും) ജനുവരി 12 മുതൽ പ്രവൃത്തി തീരുന്നതുവരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *