കോഴിക്കോട്: റീജ്യണൽ പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള 01/01/2000 മുതൽ 31/10/2023 വരെയുളള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിററി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്കും, (രജിസ്ട്രേഷൻ ഐഡന്റിററി കാർഡിൽ പുതുക്കേണ്ട മാസം 10/99 മുതൽ 08/2023 വരെ രേഖപ്പെടുത്തിയിട്ടുളളവർക്ക്), മേൽ കാലയളവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ, അല്ലാതെ നേരിട്ടോ സർക്കാർ, അർധ സർക്കാർ പൊതുമേഖലാ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ സർട്ടിഫിക്കററ് ലഭിച്ചിട്ടും യഥാസമയം രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കും സമയപരിധി കഴിഞ്ഞ് സർട്ടിഫിക്കററ് ചേർത്തതിനാൽ സീനിയോറിററി നഷ്ടമായവർക്കും, എംപ്ലോയ്മെന്റ് മുഖേന ലഭിച്ച ജോലി (ഉപരിപഠനാർത്ഥം/മെഡിക്കൽ ഗ്രൗണ്ട്) പൂർത്തിയാകാതെ വിടുതൽ ചെയ്തവർക്കും എംപ്ലോയ്മെന്റ് മുഖേന ലഭിച്ച ജോലിയിൽ പ്രവേശിക്കാതെ നിയമനാധികാരിയിൽ നിന്നും നോൺ ജോയിനിംഗ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാൽ സീനിയോറിറ്റി നഷ്ടമായവർക്കും, മററു കാരണങ്ങളാൽ സീനിയോറിററി നഷ്ടപ്പെടുത്തി റീ-രജിസ്റ്റർ ചെയ്തവർക്കും അവരുടെ തനത് സീനിയോറിററി നിലനിർത്തികൊണ്ട് ബന്ധപ്പെട്ട നിയമങ്ങൾക്ക് വിധേയമായി രജിസ്ട്രേഷൻ പുതുക്കുന്നതിന് 31/01/2024 വരെ ഓൺലൈനായും, നേരിട്ടും പ്രത്യേക പുതുക്കൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. വെബ്സൈറ്റ് : www.eemployment.kerala.gov.in ഫോൺ : 0495 2376179

