കോഴിക്കോട്: പൊലീസ് വകുപ്പിൽ (ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിംഗ്) പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ (കാറ്റഗറി ന. 136/2022) ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഡിസംബർ 11 മുതൽ 15 വരെ (5 ദിവസം) ആർആർആർഎഫ് ഗ്രൗണ്ട്, സിഎൽഎആർഐ, കോഴിച്ചെന, നിയർ കോട്ടക്കൽ, മലപ്പുറം എന്ന കേന്ദ്രത്തിലും ഡിസംബർ 11 മുതൽ 16 വരെ (6 ദിവസം) സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി, നിയർ മെഡിക്കൽ കോളേജ്, കോഴിക്കോട് ഗ്രൗണ്ടിലും നടത്തുമെന്ന് പിഎസ് സി ജില്ലാ ഓഫീസർ അറിയിച്ചു. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ അസ്സൽ എന്നിവയുമായി രാവിലെ അഞ്ചിന് മുൻപ് അതാത് ടെസ്റ്റ് കേന്ദ്രങ്ങളിൽ എത്തണം.

