ജില്ലാ സ്കൂൾ പ്രവേശനോത്സവം ചെറുവണ്ണൂർ ജിവിഎച്ച് എസ്എസിൽ
കോഴിക്കോട്: ജില്ലാതല സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന് ചെറുവണ്ണൂർ ഗവൺമെൻ്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ.
രാവിലെ 9.30 ന്
പൊതുമരാമത്ത്, വിനോദസഞ്ചാര
വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
പ്രവേശനോത്സവം വിജയിപ്പിക്കുന്നതിന് കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സി രേഖ ചെയർപേഴ്സണായും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.