മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ് തുടങ്ങിയ വിഷയങ്ങളിൽ പ്രവേശനം നേടിയ ആദ്യത്തെ മെഡിക്കൽ പി.ജി. വിദ്യാർത്ഥികൾക്കും, 2019-ൽ പ്രവേശനം നേടി ഹൗസ് സർജൻസി പൂർത്തിയാക്കിയ ആറാം ബാച്ച് എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കുമുള്ള ബിരുദദാനം നടന്നു. ചെയർമാൻ ഡോ. ആസാദ് മൂപ്പൻ ഉദ്ഘാടനം ചെയ്തു.
ബിരുദദാനം
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെയും കേരള യൂണിവേഴ്സിറ്റിയുടെയും വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ നിർവഹിച്ചു. ഡോ. വി.പി. ഗംഗാധരൻ വിശിഷ്ടാതിഥിയായി.
എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, ട്രസ്റ്റി നസീറ ആസാദ് എന്നിവർ സന്നിഹിതരായി. യുവ ഡോക്ടർമാർക്കുള്ള പ്രതിജ്ഞാവാചകം മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ ചൊല്ലിക്കൊടുത്തു. .
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ട്രസ്റ്റി ഡോ. സെബാ മൂപ്പൻ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് സംസാരിച്ചു. ഡോ. എലിസബത്ത് ജോസഫ്,
ഡോ. ഷാനവാസ് പള്ളിയാൽ, ഡോ. അമൽ കെ.കെ, പി.ടി.എ പ്രസിഡന്റ് ജ്യോതി എന്നിവർ സംസാരിച്ചു. മാഗസിൻ പ്രകാശനവും 2019 ബാച്ചിലെ ഏറ്റവും മികച്ച വിദ്യാർത്ഥിയ്ക്കും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥിയ്ക്കുമുള്ള അവാർഡുകളുടെ വിതരണവും നടന്നു. ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. എ.പി. കാമത്ത് സ്വാഗതവും ഹൗസ് സർജൻ ഡോ. മീനാക്ഷി ബി. മേനോൻ നന്ദിയും പറഞ്ഞു.
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പി.ജി. ബാച്ചിന്റെയും എം.ബി.ബി.എസ്. ബാച്ചിന്റെയും ബിരുദദാനം

