കോഴിക്കോട്: സാമൂഹിക നീതി വകുപ്പിന് കീഴില്‍ കോഴിക്കോട് മായനാട് പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 40 ശതമാനത്തില്‍ കുറയാത്ത അസ്ഥി/കേള്‍വി/സംസാര പരിമിതിയുള്ളവര്‍ക്ക് കെല്‍ട്രോണിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (യോഗ്യത: പ്ലസ് ടു), വേര്‍ഡ് പ്രൊസസ്സിങ്, ഡാറ്റാ എന്‍ട്രി ആന്‍ഡ് ഡി.ടി.പി (എസ്എസ്എല്‍സി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കോഴ്‌സ് കാലാവധി. സ്വയം തയാറാക്കിയ അപേക്ഷ ഡിസംബര്‍ 20നകം സൂപ്പര്‍വൈസര്‍, ഭിന്നശേഷിയുള്ളവര്‍ക്കുളള ഗവ. തൊഴില്‍ പരിശീലനകേന്ദ്രം, മായനാട്, കോഴിക്കോട് -673008 എന്ന വിലാസത്തിലോ vtcmayanad@gmail.com ലോ അയക്കണം. ഫോണ്‍: 702569256.

