കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററില്‍ ഒഴിവുള്ള റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും. സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് വിഷയത്തിലുള്ള ബിരുദവും എംപിഎച്ച്/എംഎസ്സി നഴ്സിങ്/എംഎസ്ഡബ്ല്യു എന്നിവയില്‍ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. പ്രായപരിധി: 35 വയസ്സ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 22. വിവരങ്ങള്‍ക്ക്: shsrc.kerala.gov.in

