എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച        

കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നാളെ (മാര്‍ച്ച് 27) രാവിലെ 10.30 ന് വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. പ്ലസ് ടു, ഡിഗ്രി, എംകോം, ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്നീ യോഗ്യതകളുള്ളവര്‍ക്ക് കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്, സെയില്‍സ്, ബ്രാഞ്ച് മാനേജര്‍, അസി മാനേജര്‍ അക്കൗണ്ട്‌സ്, ഡ്രാഫ്റ്റ്‌സ്മാന്‍, ക്വട്ടേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടക്കുക.

എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്തും പങ്കെടുക്കാം. വേക്കന്‍സി സംബന്ധമായ വിവരങ്ങള്‍ക്ക്  0495 -2370176  നമ്പറില്‍ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *