സപ്ലൈകോ റംസാൻ ഫെയർ നാളെ ആരംഭിക്കും

മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: സപ്ലൈകോ റംസാൻ ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (മാർച്ച് 26) വൈകിട്ട് അഞ്ചിന്  ബേപ്പൂർ നടുവട്ടം ക്രൗൺ ഓഡിറ്റോറിയത്തിൽ  മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം കെ രാഘവൻ എംപി മുഖ്യാതിഥി ആയിരിക്കും.

നഗരസഭ ടൗൺ പ്ലാനിങ് ചെയർപേഴ്സൺ കെ കൃഷ്ണകുമാരി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൗരപ്രമുഖർ തുടങ്ങിയവർ സംസാരിക്കും. സപ്ലൈകോ കോഴിക്കോട് മേഖല മാനേജർ ഷെൽജി ജോർജ്, ഡിപ്പോ മാനേജർ എസ് കെ സജിത തുടങ്ങിയവർ പങ്കെടുക്കും. മാർച്ച് 30 വരെയാണ് റംസാൻ ഫെയർ.

പതിമൂന്നിന സബ്സിഡി സാധനങ്ങൾ ലഭ്യമാക്കുന്നതിനു പുറമേ, 40 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും റംസാൻ ഫെയറിൽ ലഭ്യമായിരിക്കും.  സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉൽപ്പന്നങ്ങൾക്കും വിലക്കുറവ്  മാർച്ച് 30 വരെ നൽകും.

Leave a Reply

Your email address will not be published. Required fields are marked *