റോഡ് അടിയന്തര അറ്റകുറ്റപ്പണിക്ക് 78.11 ലക്ഷം
കോഴിക്കോട്: നഗരസഭാ പരിധിയിലെ പുതിയങ്ങാടി- മാളിക്കടവ് – കൃഷ്ണൻ നായർ റോഡിൻ്റെ അടിയന്തര അറ്റകുറ്റപ്പണിക്ക് 25 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഭരണാനുമതിയായി. കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ സമർപ്പിച്ച പദ്ധതിയുടെ അടിസ്ഥാനത്തിലാണ് തുകയ്ക്ക് ഭരണാനുമതി ആയത്.
കക്കോടി പുതിയങ്ങാടി റോഡിൽ ജൽജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി പൊളിച്ചിട്ട ഭാഗങ്ങൾ പൂർവസ്ഥിതിയിലാക്കി റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് 53 .11 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഓഫീസ് അറിയിച്ചു.