കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി 2026-27 വര്‍ഷത്തെ ഇന്റേണ്‍ഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്ക് സാക്ഷരത, തുടര്‍വിദ്യാഭ്യാസം, സാമൂഹിക ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പ്രായോഗിക പരിചയം നല്‍കുകയാണ് ഇന്റേണ്‍ഷിപ്പിന്റെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സംസ്ഥാന, ജില്ലാ സാക്ഷരതാ മിഷന് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം. അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന ബിരുദ /ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഏപ്രില്‍ 20നകം kkd. literacy@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം. ഒരേ സ്ഥാപനത്തില്‍നിന്ന് ഒന്നിലധികം അപേക്ഷകരുണ്ടെങ്കില്‍ ഏകോപിപ്പിച്ച് സ്ഥാപനമേധാവിയുടെ ശുപാര്‍ശ കത്തിനൊപ്പം നല്‍കണം. ഫോണ്‍: 8281175355, 9746562637, 8590245693, 0495 237005.
Related Posts
തൊഴില്‍ മേള ജനുവരി 4ന്; 500ലേറെ പേര്‍ക്ക് തൊഴിലവസരം
കോഴിക്കോട്: എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വടകര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും മോഡല്‍ പോളിടെക്നിക് കോളേജും സംയുക്തമായി വടകര മോഡല്‍ പോളി ടെക്നിക് കോളേജില്‍ ജനുവരി നാലിന് തൊഴില്‍…
മഴ: നാളത്തെ അങ്കണവാടി പ്രവേശനോത്സവം മാറ്റി
കോഴിക്കോട്: സംസ്ഥാനത്തെ അതി തീവ്രമഴയുടെ സാഹചര്യത്തിൽ മെയ് 30 ന് സംസ്ഥാന തലത്തിലും അങ്കണവാടി തലത്തിലും നടത്താൻ നിശചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റി വെച്ചതായി വനിതാ ശിശു ക്ഷേമ…
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട്: .ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട്/ പൗള്‍ട്രി അസിസ്റ്റന്റ് ഗ്രേഡ് രണ്ട്/ മില്‍ക്ക് റെക്കോര്‍ഡര്‍/ സ്റ്റോര്‍ കീപ്പര്‍/ എന്യൂമറേറ്റര്‍ (കാറ്റഗറി നമ്പര്‍:…

