കോഴിക്കോട്: കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2023 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ഡിഗ്രി, പി.ജി, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളി, ജനറൽ നഴ്സിങ്, ബി എഡ്, മെഡിക്കൽ ഡിപ്ലോമ എന്നീ കോഴ്സുകളിലേതിലെങ്കിലും ആദ്യ ചാൻസിൽ ഉന്നത വിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. ജില്ലയിൽ ആദ്യത്തെ മൂന്നു സ്ഥാനക്കാർക്കു മാത്രമേ അവാർഡിനു അർഹതയുളളു. ഫോറത്തിന്റെ മാതൃകയും മറ്റു വിവരങ്ങളും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോർഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കേണ്ടതാണ്.

