സൗജന്യ സ്‌കൂള്‍ കിറ്റ് വിതരണം

കോഴിക്കോട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് വിതരണം ബോര്‍ഡ് ഡയറക്ടര്‍  കെ ജെ സ്റ്റാലിന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍  ഹമീദ് പി കെ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമനിധി പദ്ധതിയില്‍ നിന്നും ഉയര്‍ന്ന സേവന കാലയളവോടെ പെന്‍ഷന് അര്‍ഹത നേടിയിട്ടുള്ള മോട്ടോര്‍ തൊഴിലാളികളെ ഹമീദ് പി കെ പൊന്നാട അണിയിച്ചാദരിച്ചു. വിവിധ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടിയ തൊഴിലാളികള്‍ക്ക് കെഡിബിഒ ജില്ലാ ജനറല്‍ സെക്രട്ടറി ബീരാന്‍ കോയ ആനുകൂല്യ ഉത്തരവ് കൈമാറി. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ലൈല കെ സി സ്വാഗതവും അഡീ. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിദ്യ ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *