മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ പരീക്ഷ പരിശീലനം


കോഴിക്കോട്: കേരള മല്‍സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മല്‍സ്യത്തൊഴിലാളികളുടെ മക്കളില്‍ നിന്നും  സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ്/ ഐഐടി/എന്‍ഐടി/സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് എഫ് ഐ എം എസ്  ഐഡി  ഉണ്ടായിരിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി  ജൂണ്‍ 25. യോഗ്യതകള്‍: 

1. മെഡിക്കല്‍ എന്‍ട്രന്‍സ്:
പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ 2024 നീറ്റ് പരീക്ഷയില്‍ 41 ശതമാനം സ്‌കോര്‍

2. ഐഐടി/എന്‍ഐടി: പ്ലസ് ടു ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്ക്.

3. സിവില്‍ സര്‍വീസ്:  ഏതെങ്കിലും ബിരുദത്തില്‍ 60 ശതമാനം മാര്‍ക്ക് (അപേക്ഷകര്‍ കേരള സിവില്‍ സര്‍വീസ് അക്കാദമി നടത്തിയ എന്‍ട്രന്‍സ് പരീക്ഷ വിജയിച്ചവരായിരിക്കണം). ഫോണ്‍: 0495-2383780.

Leave a Reply

Your email address will not be published. Required fields are marked *