ഐഎച്ച്ആർഡി കോളേജുകളില്‍ ഡിഗ്രി ഓണേഴ്സ്


കോഴിക്കോട്: ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോഴിക്കോട് (0495-2765154, 2768320,
8547005044),  നാദാപുരം (0496-25556300,
8547005056), തിരുവമ്പാടി (0495-2294264, 8547005063), താമരശ്ശേരി (0495-2223243, 8547005025),  എന്നിവിടങ്ങളിലെ അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2024-25 അദ്ധ്യയന
വര്‍ഷത്തില്‍ ഡിഗ്രി ഓണേഴ്സ് പ്രോഗ്രാമുകളില്‍
കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ
ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്
സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. മെയ്
24 രാവിലെ 10 മുതല്‍ അപേക്ഷ ഓണ്‍ലൈനായി
SBI Collect മുഖേന ഫീസ് ഒടുക്കി സമര്‍പ്പിക്കാം.
ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധ രേഖകൾ, 750 രൂപ (എസ്.സി, എസ്.റ്റി
250 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച
വിവരങ്ങൾ എന്നിവ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന
കോളേജില്‍ അഡ്മിഷന്‍ സമയത്ത് കൊണ്ട് വരണം. .
വിശദ വിവരങ്ങള്‍  www.ihrd.ac.in ല്‍.

Leave a Reply

Your email address will not be published. Required fields are marked *