കോഴിക്കോട്: എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം – മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയുടെ ഭാഗമായി മെഡിക്കൽ / എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ 2023-24 വർഷത്തെ കരട് മുൻഗണനാ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്ബ് സൈറ്റുകളിലും ബന്ധപ്പെട്ട പരിശീലന സ്ഥാപനങ്ങളിലും പട്ടിക ലഭ്യമാണ്. പട്ടികകളിൽ ഉൾപ്പെട്ടിട്ടുള്ള കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലെ വിദ്യാർത്ഥികൾ കരട് മുൻഗണനാ പട്ടികയിൽ രേഖപ്പെടുത്തിയിട്ടുള്ള ന്യൂനതകൾ ഫെബ്രുവരി 18 നുള്ളിൽ പരിഹരിക്കണം. പട്ടികകൾ സംബന്ധിച്ച് ആക്ഷേപങ്ങളോ/പരാതികളോ ഉണ്ടെങ്കിൽ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ bcddcalicut@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഫെബ്രുവരി 20 നുള്ളിൽ സമർപ്പിക്കേണ്ടതാണെന്ന് മേഖല ഡയറക്ടർ അറിയിച്ചു.

