വിദ്യാഭ്യാസം വീട്ടിൽനിന്ന് തുടങ്ങണം: വി സി

മാത്തറ: ലിംഗഭേദമില്ലാതെ, ജാതിമത ഭേദമില്ലാതെ, ഭിന്നശേഷിക്കാരായവരെയും ട്രാൻസ് ജെൻഡേഴ്സിനെയും എല്ലാം ഉൾക്കൊള്ളാനാവും വിധമുള്ള വിദ്യാഭ്യാസം വീട്ടിൽ നിന്നും തുടങ്ങി വളർന്നു വികസിക്കണമെന്ന് കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ ഡോ. എം കെ ജയരാജ്. സിഐസിഎസ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ സെന്ററിൽ ബോധനശാസ്ത്രത്തിലെ സാധ്യതകൾ: വർത്തമാനകാല കാഴ്ചപ്പാടുകളും ഭാവികാല വിവക്ഷകളും എന്ന വിഷയത്തിൽ നടക്കുന്ന ദ്വിദിന ദേശീയ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമർശനാത്മകമായും സ്വതന്ത്രമായും ചിന്തിക്കാൻ വിദ്യാർത്ഥികളെ പഠിപ്പിക്കുക എന്നതാണ് അധ്യാപക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വരും തലമുറയെ വളർത്തിയെടുക്കാനുള്ള ഉൾക്കാഴ്ചയുള്ളവരായിരിക്കണം അധ്യാപക വിദ്യാർഥികളെന്ന് ചടങ്ങിൽ ആശംസകളർപ്പിച്ച് പി ടി എ റഹിം എംഎൽഎ പറഞ്ഞു.

ചടങ്ങിൽ സിഐസിഎസ് ചെയർമാൻ പി കെ അഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഇന്ദിര സ്വാഗതവും ടിടിഐ പ്രിൻസിപ്പൽ ഡോ. ജമുന ദേവി നന്ദിയും പറഞ്ഞു.

ഫോട്ടോ:
കാലിക്കറ്റ് വിസി എം കെ ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.
വേദിയിൽ CICS പ്രസിഡന്റ് പി കെ അഹമ്മദ് , മാനേജർ ബഷീർ മണലൊടി , മാത്യു ജോസഫ് , കോ- ഓർഡിനേറ്റർ സുരേഷ് കുട്ടിരാമൻ എന്നിവർ

Leave a Reply

Your email address will not be published. Required fields are marked *