കോഴ്സുകൾ, നിയമനങ്ങൾ

നിയമനം
കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത: ഡി ആർ ഡി, ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലുള്ള പ്രവൃത്തിപരിചയം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 21ന് രാവിലെ 11.30 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ എത്തണം.

അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ എൽബിഎസ് സെന്‍ററിന്‍റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ കമ്പ്യൂട്ടർ ഹാർഡ്-വെയർ ആൻഡ് നെറ്റ്- വർക്കിംഗ്, ഡാറ്റാ എൻട്രി ഓഫീസ് ആൻഡ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പൂട്ടറൈസ്ഡ് ഫിനാൻഷ്യൽ എക്കൗണ്ടിംഗ് (യുസിങ് ടാലി) എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. അവസാന തീയതി നവംബർ 22. കൂടുതൽ വിവരങ്ങൾക്ക് : 0495 2720250, 9745208363

ഹിന്ദി ട്രെയിനിംഗിന് അപേക്ഷിക്കാം
വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അപ്പർ പ്രൈമറി സ്ക്കൂൾ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളിൽ മാർക്കോടെ കൂടി ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കിൽ ഹിന്ദി ബിഎ പാസായിരിക്കണം. ഉയർന്ന യോഗ്യതയും മാർക്കും ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 17 നും 35 ഇടയിൽ. നവംബർ 25 ന് മുൻപായി അപേക്ഷ ഓൺലൈൻ ആയി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് : പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല. ഫോൺ: 04734296496, 8547126028.


വിവിധ കോഴ്‌സുകൾക്ക് അവസരം

പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന 4.0 (PMKVY4.0) സ്കീമിന് കീഴിൽ എൻഐഇഎൽഐടി കോഴിക്കോട് വിവിധ കോഴ്‌സുകളിൽ പഠിക്കാൻ അവസരം ഒരുക്കുന്നു. മീഡിയ കണ്ടെന്റ് ഡെവലപ്പർ (വെബ് ഡെവലപ്പർ), ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സോളാർ പാനൽ ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ, സീനിയർ അസോസിയേറ്റ് – ഡെസ്ക് ടോപ് പബ്ലിഷിംഗ്, ഫീൽഡ് ടെക്നീഷ്യൻ നെറ്റ് വർക്കിംഗ് ആൻഡ് സ്റ്റോറേജ് തുടങ്ങിയ കോഴ്‌സുകളിലായി 1000 ഒഴിവുകളുണ്ട്. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ; 9447335996, 9316878092,sini@nielit.gov.in ,vimala@nielit.gov.in.

അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ഒഇസി/ഒബിസി (എച്ച്) വിഭാഗങ്ങളിൽ ഉൾപ്പെട്ടതും സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐഐടി, ഐഐഎം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് പഠിക്കുന്നതുമായ വിദ്യാർത്ഥിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ഒഇസി പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യം (2023-24) പദ്ധതിയ്ക്കായി അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 15. വിശദ വിവരങ്ങളടങ്ങിയ സർക്കുലർ www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495-2377786

Leave a Reply

Your email address will not be published. Required fields are marked *