കോഴിക്കോട്: മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐ യില് കോസ്മെറ്റോളജി ട്രേഡിലെ ജൂനിയര് ഇന്സ്ട്രക്ടര് തസ്തികയില് ഒരു ഒഴിവിലേക്ക് താത്കാലിക ഇന്സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം മാര്ച്ച് 24 ന് പകല് 11 മണി. ബന്ധപ്പെട്ട ട്രേഡില് എന്ടിസി/എന്എസി മൂന്ന് വര്ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില് ബ്യൂട്ടി കള്ച്ചര്/കോസ്മറ്റോളജി എന്നിവയില് ഡിപ്ലോമ, രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില് ബന്ധപ്പെട്ട വിഷയത്തില് ബിരുദം, രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം. താത്പര്യമുളള ഒബിസി വിഭാഗത്തില്പ്പെട്ട ഉദ്യോഗാര്ഥികള് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളും സഹിതം എത്തണം. ഫോണ്. 0495 2373976.
Related Posts
അസിസ്റ്റന്റ് പ്ലേസ്മെന്റ് ഓഫീസര് അഭിമുഖം
കോഴിക്കോട്: സര്ക്കാര് എഞ്ചിനീയറിംഗ് കോളേജില് 2024-25 അധ്യയന വര്ഷത്തേക്ക് അസിസ്റ്റന്റ് പ്ലേസ്മെന്റ് ഓഫീസറുടെ ഒഴിവിലേക്കുള്ള നിയമനത്തിന് അഭിമുഖം നടത്തുന്നു. ഏകീകൃത മാസവേതനം: 25,000 രൂപ. യോഗ്യത ഏതെങ്കിലും…
1000 സ്കൂളുകളില് വിദ്യാര്ത്ഥി സമ്പാദ്യ പദ്ധതി
മികച്ച നേട്ടം കൈവരിച്ച് ജില്ല 78, 319 വിദ്യാര്ത്ഥികള് അംഗങ്ങൾ കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ സമ്പാദ്യ ശീലം വളർത്താൻ സംസ്ഥാന സർക്കാർ ഗവൺമെൻ്റ്/എയ്ഡഡ് സ്കൂളുകളിലായി നടപ്പാക്കിവരുന്ന വിദ്യാർത്ഥി…
കെല്ട്രോണിൽ ജേണലിസം പഠനം
കോഴിക്കോട്: കെല്ട്രോണ് നടത്തുന്ന ഒരു വര്ഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2024-2025 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിൻ്റ് മീഡിയ ജേണലിസം, ടെലിവിഷന് ജേണലിസം, സോഷ്യല്…

