കെല്‍ട്രോണിൽ ജേണലിസം പഠനം

കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2024-2025 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിൻ്റ് മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, ഡാറ്റ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവയും നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 30. അപേക്ഷകള്‍ ജൂണ്‍ 10- നകം കോഴിക്കോട് നോളജ് കേന്ദ്രത്തില്‍ ലഭിക്കണം. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും  : 0495-2301772, 9544958182.

വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, അംബേദ്കര്‍ ബില്‍ഡിങ്ങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്-673002.

Leave a Reply

Your email address will not be published. Required fields are marked *