കോഴിക്കോട്: കോഴിക്കോട് റൂട്ടിൽ വാഹന ഗതാഗതം സുഗമമാക്കുന്നതിന് സഹായിക്കുന്ന മുക്കം- മാമ്പറ്റ ബൈപ്പാസ് റോഡിൻ്റെ നവീകരണ പ്രവൃത്തി ലിൻ്റോ ജോസഫ് എംഎൽഎ കുറ്റിപ്പാലയിൽ ഉദ്ഘാടനം ചെയ്തു.
2022-23 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 5.06 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടക്കുന്നത്.
ചടങ്ങിൽ മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. കെ പി ചാന്ദ്നി, കൗൺസിലർമാരായ അശ്വതി സനൂജ്, കെ ബിന്ദു, വസന്തകുമാരി, കെ ടി ശ്രീധരൻ, എം കെ മമ്മദ്, ടി കെ സാമി, ടാർസൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.
മുക്കം-മാമ്പറ്റ ബൈപ്പാസ് റോഡ് പ്രവൃത്തി ഉദ്ഘാടനം

