കോഴിക്കോട്: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഒബിസി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം പരമാവധി 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. മൂന്ന് ലക്ഷം രൂപ വരെ കുടുംബവാര്‍ഷിക വരുമാനമുള്ള ഒബിസി വിഭാഗം പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. 6 – 8% വരെ പലിശനിരക്കില്‍ വായ്പ അനുവദിക്കും. തിരിച്ചടവ് കാലാവധി പരമാവധി 84 മാസം വരെ.
അപേക്ഷകര്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ (എം ബി ബി എസ്, ബിഡിഎസ്, ബിഎഎംഎസ്. ബിഎസ്എംഎസ്, ബിടെക്, ബിഎച്ച്എംഎസ്, ബി ആര്‍ക്, വെറ്റിനറി സയന്‍സ്, ബിഎസ്സി അഗ്രികള്‍ച്ചര്‍, ബിഫാം, ബയോടെക്നോളജി, ബി സി എ, എല്‍ എല്‍ ബി, എംബിഎ, ഫുഡ് ടെക്നോളജി, ഫൈന്‍ ആര്‍ട്‌സ്, ഡയറി സയന്‍സ്. ഫിസിക്കല്‍ എജുക്കേഷന്‍, ഫോട്ടോഗ്രഫി, വീഡിയോഗ്രാഫി മുതലായവ) വിജയകരമായി പൂര്‍ത്തികരിച്ചവര്‍ ആയിരിക്കണം. പ്രായം 40 കവിയാന്‍ പാടില്ല.
പദ്ധതി പ്രകാരം മെഡിക്കല്‍/ആയൂര്‍വേദ/ഹോമിയോ/സിദ്ധ/ദന്തല്‍ ക്ലിനിക്, വെറ്റിനറി ക്ലിനിക്, സിവില്‍ എഞ്ചിനീയറിംഗ് കണ്‍സല്‍ട്ടന്‍സി, ആര്‍ക്കിടെക്ച്ചറല്‍ കണ്‍സല്‍ട്ടന്‍സി, ഫാര്‍മസി, സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ്, ഡയറി ഫാം. അക്വാകള്‍ച്ചര്‍, ഫിറ്റ്‌നസ് സെന്റര്‍, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യൂകള്‍ച്ചര്‍ ഫാം, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, എഞ്ചിനീയറിംഗ് വര്‍ക്ക്ഷോപ്പ് തുടങ്ങി പ്രൊഫഷണല്‍ യോഗ്യതയുമായി ബന്ധപെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.
വായ്പാ തുകയുടെ 20 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) പിന്നോക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും. തുക അപേക്ഷകന്റെ വായ്പാ അക്കൗണ്ടില്‍ വരവ് വെയ്ക്കും.
സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിനു മുന്‍പ് ജില്ലയിലെ തത്പരരായ പ്രൊഫഷണലുകള്‍ കോര്‍പറേഷന്റെ ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് www.ksbcdc.com സന്ദര്‍ശിക്കുക. ഫോണ്‍: പേരാമ്പ്ര ഉപജില്ലാ ഓഫീസ് 0496- 2965800, 2617400.

