എലിവേറ്ററുകളും ഇനി ഓണ്‍ലൈനില്‍ വാങ്ങാം

ഉപ്പ് തൊട്ട് കർപ്പൂരം വരെ ഓൺ ലൈനിൽ കിട്ടുമെങ്കിലും നിർമാണ രംഗത്തേതടക്കമുള്ള ചില സാമഗ്രികൾ ഇതുവരെ ഓൺലൈൻ വിപണിയിൽ അപ്രാപ്യമായിരുന്നു. അതിലൊന്നായ എലിവേറ്റുകളും നിങ്ങളുടെ വിരൽത്തുമ്പിലൂടെ വാങ്ങാനുള്ള സൗകര്യവും വന്നു കഴിഞ്ഞു.
കെട്ടിട ഉടമകള്‍ക്കും ഫെസിലിറ്റി മാനേജർമാര്‍ക്കും ഏറെ ഉപകാര പ്പെടുന്ന ഈ നൂതന സംവിധാന ത്തിന് ഒട്ടിസ് ഇന്ത്യയാണ്
തുടക്കം കുറിച്ചിരിക്കുന്നത്.
ഒട്ടിസ് ഇന്ത്യയുടെ ഇ- കൊമേഴ്‌സ് പോര്‍ട്ടലിലൂടെയാണ് അവരുടെ ജെന്‍3 നോവ എലിവേറ്ററുകള്‍ ഓണ്‍ലൈനില്‍ വാങ്ങാനുള്ള സംവിധാനം നിലവിൽ വന്നിരിക്കുന്നത്.
/ /onlinebooking.otis.com എന്ന പോര്‍ട്ടലിൽ കൂടി ആണ് ബുക്ക് ചെയ്യേണ്ടത്. ഒട്ടിസ് വേള്‍ഡ് വൈഡ് കോര്‍പ്പറേഷന്റെ (NYSE: OTIS) ഉപസ്ഥാപനമാണ് ഒട്ടിസ് ഇന്ത്യ.

Leave a Reply

Your email address will not be published. Required fields are marked *