കോഴിക്കോട്: ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിക്ക് കീഴില്‍ വിവിധ ഫീസുകള്‍ പിരിച്ചെടുക്കാന്‍ ദിവസവേതനത്തില്‍ നിയമനം നടത്തും. യോഗ്യത: എസ്എസ്എല്‍സി പാസ്, ഫീ കലക്ഷന്‍/ബില്‍ കലക്ടര്‍ തസ്തികയില്‍ ജോലി ചെയ്ത മുന്‍പരിചയം. പ്രായപരിധി: 20-45. രാത്രികാല ജോലി ആയതിനാല്‍ പുരുഷന്മാര്‍ക്ക് മുന്‍ഗണന. അഭിമുഖം സെപ്റ്റംബര്‍ 15ന് രാവിലെ 10.30ന് ബേപ്പൂര്‍ ഫിഷറീസ് അസി. ഡയറക്ടറുടെ ഓഫീസില്‍ നടക്കും. ഫോണ്‍: 0495 2383780.

