വായ്പാ മേളയും ബോധവത്കരണ സെമിനാറും

കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനുമായി ചേര്‍ന്ന് വായ്പാ മേളയും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. നടക്കാവ് ഈസ്റ്റ് അവന്യൂ ഹോട്ടലില്‍ നടന്ന പരിപാടി ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ (എന്‍.എം.ഡി.എഫ്.സി) ജനറല്‍ മാനേജര്‍ നിക്‌സന്‍ മാത്തൂര്‍ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ (കെ.എസ്.എം.ഡി.എഫ്.സി) മാനേജിങ് ഡയറക്ടര്‍ സി അബ്ദുല്‍ മുജീബ് അധ്യക്ഷനായി.

ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമാക്കി നടപ്പാക്കുന്ന വിവിധ വായ്പ പദ്ധതികള്‍ സെമിനാറില്‍ വിശദീകരിച്ചു. വായ്പ അനുവദിച്ചവര്‍ക്കുള്ള രേഖകളുടെ കൈമാറ്റവുംനടന്നു. എന്‍.എം.ഡി.എഫ്.സി എ.ജി.എം സച്ചിന്‍കുമാര്‍, ഡി.എം ഹാരിഷ് ശര്‍മ, കെ.എസ്.എം.ഡി.എഫ്.സി ജനറല്‍ മാനേജര്‍ ബി ജയചന്ദ്രന്‍, കെ അനൂജ, കെ രാഹുല്‍ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നായി 180 പേര്‍ പങ്കെടുത്തു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000