ചൈനീസ് വോക്ക് സ്റ്റോര്‍ ലുലു മാളില്‍

കോഴിക്കോട്: രാജ്യത്തെ  പ്രമുഖ ദേശി ചൈനീസ് ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് ബ്രാന്‍ഡായ ചൈനീസ് വോക്ക് കേരളത്തില്‍ സാന്നിധ്യം വിപുലമാക്കുന്നു. കോഴിക്കോട്ടെ ബ്രാന്‍ഡിന്റെ ആദ്യ ഔട്ട്ലെറ്റ് ലുലു മാളില്‍ തുറന്നു. ഇതോടെ  കേരളത്തില്‍ ചൈനീസ് വോക്കിന്റെ ഔട്ട്ലെറ്റുകളുടെ എണ്ണം പത്തായി. ദക്ഷിണേന്ത്യയിലെ ബ്രാന്‍ഡിന്റെ 90-ാമത്തെ ഔട്ട്ലെറ്റാണിത്. ലെനെക്സിസ് ഫുഡ് വര്‍ക്സിന്റെ ഉടമസ്ഥതയിലുള്ള ചൈനീസ് വോക്കിന് നിലവില്‍ രാജ്യത്തെമ്പാടുമായി 270-ലധികം ഔട്ട്ലെറ്റുകളുണ്ട്. കേരളത്തിലെ അതിവേഗം വളരുന്ന ഭക്ഷണ വിപണികളിലൊന്നായ കോഴിക്കോട്ടേക്കുള്ള വരവ് ബ്രാന്‍ഡിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ നീക്കമാണ്.

വളര്‍ന്നുവരുന്ന ഭക്ഷണ വിപണിയായ കോഴിക്കോട്ട് മികച്ച ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങള്‍ക്കും ഗുണനിലവാരമുള്ള ഭക്ഷണത്തിനും ധാരാളം ആവശ്യക്കാരുണ്ട്. നാട്ടുകാര്‍, വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, പ്രവാസികള്‍ എന്നിവരടങ്ങുന്ന വൈവിധ്യമാര്‍ന്ന ഉപഭോക്തൃ അടിത്തറയും, മികച്ച ഭക്ഷണ സംസ്‌കാരവും, വര്‍ദ്ധിച്ചുവരുന്ന വരുമാനവും കോഴിക്കോടിനെ ബ്രാന്‍ഡിന്റെ വികസന തന്ത്രങ്ങളില്‍ പ്രധാനപ്പെട്ടതാക്കുന്നു. ലുലു മാളിലെ ഈ പുതിയ ഔട്ട്ലെറ്റ് വഴി നഗരത്തിലെ വൈവിധ്യമാര്‍ന്ന ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ സ്വാദിഷ്ടമായ ഇന്ത്യന്‍, ചൈനീസ് വിഭവങ്ങള്‍ എത്തിക്കാന്‍ ബ്രാന്‍ഡിന് സാധിക്കും.