പ്രേംനസീർ
പുരസ്‌കാരങ്ങൾ
പ്രഖ്യാപിച്ചു

കോഴിക്കോട്: മലയാള ചലച്ചിത്ര വേദിയുടെ പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
മികച്ച എന്റർടെയിൻമെന്റ് വാർത്ത റിപ്പോർട്ടർക്കുള്ള പുരസ്കാരം ജീവൻ ടി വി റീജിണൽ ബ്യൂറോ ചീഫ് അജീഷ് അത്തോളിയ്ക്ക് ലഭിച്ചു.

എം ടി വാസുദേവൻ നായരുടെ നവതി ആഘോഷത്തിന്റെ ഭാഗമായി ജീവൻ ന്യൂസിൽ തയ്യാറാക്കിയ എം ടി യും ഞാനും എന്ന പംക്തിക്കാണ് പുരസ്കാരം.
പ്രതിഭാ പുരസ്കാരം സംവാധായകൻ വി എം വിനുവിനും നിർമാതാവും നടനുമായ എ വി അനൂപിനും സമ്മാനിക്കും.
സാമൂഹ്യ പ്രസക്തിയുള്ള മികച്ച കുടുംബ ചലച്ചിത്രം: ജാനകി ജാനേ (നിർമാണം: ഷെനുഗ, ഷെഗ്ന, ഷെർഗ). ഗാന്ധിയൻ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ബഹുഭാഷാ ഹ്രസ്വ ചലച്ചിത്രം: ദി ഫൂട്ട് പ്രിന്റ്സ് (നിർമാണം: കെ ജി ബാബുരാജൻ), ബഹുമുഖപ്രതിഭ: പ്രൊഫസർ കെ പി മാത്യു.
മികച്ച ടെലിവിഷൻ സീരിയൽ നടൻ: ഷാനവാസ് ഷാനു (സ്വയംവരം – മഴവിൽ മനോരമ), നോവൽ: ലബനാനിലെ മുന്തിരിത്തോപ്പും കുറേ നിഴലുകളും (ഡോക്ടർ ശശികല പണിക്കർ), ഷോർട്ട് ഫിലിം: അച്ഛന്റെ പൊന്നുമോൾ (നിർമാണം: ഹസ്സൻകോയ നല്ലളം), സംവിധായകൻ: ഗഫൂർ പൊക്കുന്ന് (ഷോർട്ട് ഫിലിം: ചുടുകണ്ണീരാൽ), നടൻ: ബാവ കൂട്ടായി, നടി സുശീല പപ്പൻ, ഗാനരചയിതാവ്: മനോജ് കുമാർ ഐശ്വര്യ, സംഗീതസംവിധായകൻ: പ്രത്യാശ്കുമാർ, ഗായകൻ: ഹനീഫ ചെലപ്രം, ഗായിക: അജിത ആനന്ദ് മീരാജി, ചലച്ചിത്ര ലേഖനം: ഡോക്ടർ എലൈൻ, ചലച്ചിത്ര മാസിക: മാതൃഭൂമി സ്റ്റാർ&സ്റ്റൈൽ, ക്യാമറമാന്മാർ: ഋതികേശ് (മനോരമ ന്യൂസ്), സജി തറയിൽ (കേരളവിഷൻ ന്യൂസ് 24×7), രാഹുൽ മക്കട (എസിവി.) എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായി.

ജനുവരി 14 ന് രാവിലെ 11 ന് കോഴിക്കോട് അളകാപുരി ഹോട്ടലിൽ മുൻകേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ അവാർഡുകൾ സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *