എച്ച്ഡിസി ബാച്ച് ഒത്തുചേരലും എൻഡോവ്മെൻ്റ് വിതരണവും

കോഴിക്കോട്: കോഴിക്കോട് സഹകരണ പരിശീലന കോളേജ് എച്ച്ഡിസി 1985-’86 ബാച്ച് (നൊസ്റ്റാൾജിയ 85-86) ഒത്തുചേരലും എൻഡോവ്മെൻ്റ് വിതരണവും നടത്തി. സഹകരണ പരിശീലന കോളേജിൽനിന്ന് 2022-‘ 23 ൽ എച്ച്ഡിസി ആൻഡ് ബി എം കോഴ്സിന് ഏറ്റവും കൂടുതൽ മാർക്ക് നേടിയ പി കെ ജോസ്നയാണ് എൻഡോവ്മെൻ്റിന് അർഹയായത്. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി പി ശ്രീധരൻ എൻഡോവ്മെൻ്റ് വിതരണവും ഒത്തുചേരൽ ഉദ്ഘാടനവും നിർവഹിച്ചു.

പ്രിൻസിപ്പലായിരുന്ന ജനാർദനൻ പിള്ളയുടെ സ്മരണാർഥമാണ് എൻഡോവ്മെൻ്റ്. ഈസ്റ്റ് നടക്കാവ് മെയ് ഫ്ലവർ ഹാളിൽ നടന്ന ചടങ്ങിൽ നൊസ്റ്റാൾജിയ പ്രസിഡൻ്റ് കെ ടി ശിവദാസൻ അധ്യക്ഷനായി. ജെഡിസി പ്രിൻസിപ്പൽ ജയപ്രകാശൻ, ഇ സത്യകുമാർ, സി എം അബൂബക്കർ, എ ഉദയൻ എന്നിവർ സംസാരിച്ചു. പി കെ ജോസ്ന മറുപടിപ്രസംഗം നടത്തി. ജനാർദനൻ പിള്ളയുടെ ഭാര്യ സരസമ്മ, മകൻ സുരേഷ് എന്നിവർ സന്നിഹിതരായി. നൊസ്റ്റാൾജിയ  സെക്രട്ടറി ടി എസ് വിദ്യ സ്വാഗതവും ജോ. സെക്രട്ടറി പി കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *