റബ്‌കോ വിപണന മേള ഡിസംബർ 17 മുതൽ

കോഴിക്കോട്: റബ്‌കോ ഉൽപ്പന്നങ്ങളുടെ മെഗാ എക്‌സിബിഷനും വിപണനമേളയും ഡിസംബര്‍ 17 മുതല്‍ കോഴിക്കോട് കോര്‍പറേഷന്‍ ഇഎംഎസ് കോമ്പൗണ്ടില്‍ ആരംഭിക്കും. മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം കോഴിക്കോട് ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍ അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, സുനില്‍കുമാര്‍, റബ്‌കോ മനേജിംഗ് ഡയറക്ടര്‍ പി വി ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു. റബ്‌കോ ഡയറക്ടര്‍ ടി വി നിര്‍മ്മലന്‍ സ്വാഗതവും ഡയക്ടര്‍ എം പ്രസന്ന നന്ദിയും പറഞ്ഞു.

സ്വാഗത സംഘം ചേയര്‍പേഴ്‌സണായി മേയര്‍ ഡോ. ബീന ഫിലിപ്പിനെയും ജനറല്‍ കണ്‍വീനറായി ടി വി നിര്‍മ്മലനെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *