ഗ്രീന്‍ എനര്‍ജി എക്‌സ്‌പോ ഇന്ന് സമാപിക്കും

കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ സോളാര്‍ എനര്‍ജി എക്‌സ്‌പോയായ മാസ്‌റ്റേര്‍സ് ഗ്രീന്‍ എനര്‍ജി എക്‌സ്‌പോ 19 ന് ഞായറാഴ്ച സമാപിക്കും. മൂന്ന് ദിവസങ്ങളിലായി സരോവരം ബയോ പാര്‍ക്കിന് സമീപമുള്ള കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് മേള നടക്കുന്നത്.

സൗരോര്‍ജ മേഖലയിലെ പുതിയ സാങ്കേതിക വിദ്യകളും ഉല്‍പ്പന്ന വൈവിധ്യങ്ങളും പരിചയപ്പെടുത്തുന്ന ഗ്രീന്‍ എനര്‍ജി എക്‌സ്‌പോ- കേന്ദ്ര റിന്യൂവബിള്‍ എനര്‍ജി മന്ത്രാലത്തിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സോളാര്‍ വിപണന രംഗത്തെ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ‘മാസ്റ്റേര്‍സ്’ ന്റെ നേതൃത്വത്തിലാണ് കോഴിക്കോട്ട് സംഘടിപ്പിക്കുന്നത്. എക്‌സ്‌പോയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.

എക്‌സ്‌പോയുടെ ഉദ്ഘാടനം കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് നിര്‍വഹിച്ചു. ജോബ് ഫെയര്‍, 500ലേറെ വരുന്ന കേരളത്തിലെ സോളാര്‍ രംഗത്തെ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ ജീവനക്കാരെ കണ്ടെത്തുന്നതിനുള്ള ജോബ് ഫെയര്‍ എന്നിവ എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. നൂറിലധികം സ്റ്റാളുകളാണ് എക്‌സ്‌പോയിലുള്ളത്. മികച്ച പ്രതികരണമാണ് എക്‌സ്‌പോയ്ക്ക് ലഭിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *