കോഴിക്കോട്: റവന്യൂ ജില്ലാ സ്കൂൾ ടെന്നിക്കോയ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിഭാഗങ്ങളിൽ ഫറോക്ക് ഉപജില്ല ചാമ്പ്യന്മാരായി.
ആൺകുട്ടികളുടെ വിഭാഗത്തിൽ കുന്നമംഗലം ഉപജില്ല രണ്ടാം സ്ഥാനവും നാദാപുരം ഉപജില്ല മൂന്നാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ കുന്നമംഗലം ഉപജില്ലക്കാണ് രണ്ടാം സ്ഥാനം. സിറ്റി ഉപജില്ല മൂന്നാം സ്ഥാനം നേടി.
നടുവട്ടം ഗവ. യുപി സ്കൂൾ പ്രധാനാധ്യാപകൻ എ എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ടെന്നിക്കോയ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പി അൻഷാദ് അധ്യക്ഷത വഹിച്ചു. യു വി സാബിറ, കെനിഖിൽരാജ്, അഷറഫ് കുരുവട്ടൂർ, സി രാഹുൽ എന്നിവർ സംസാരിച്ചു.

